
ഗുദൈബിയ അന്ദലുസ് ഗാർഡനിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ ഫുഡ് ലവ്വേഴ്സ് അഡ്മിൻസും കുടുംബാംഗങ്ങളും പങ്കെടുത്തു.

ഓൺലൈൻ ക്രിസ്തുമസ് കേക്ക് കോമ്പറ്റിഷനിൽ ഒന്നാം സമ്മാനം സൂര്യ രാജേഷ്, രണ്ടാം സമ്മാനം സലീന റാഫി , മൂന്നാം സമ്മാനം രമണി മാരാർ, നസ്റീൻ എന്നിവർ കരസ്ഥമാക്കി.
ബഹ്റിനിലെ പ്രശസ്തരായ ലുലു ഗ്രൂപ്പ് ഷെഫ് സുരേഷ് നായരും ശ്രീമതി സിജി ബിനുവും ആയിരുന്നു കേക്ക് കോമ്പറ്റീഷൻ വിധി നിർണയം നടത്തിയത്.
അഡ്മിൻമാരായ ഷജിൽആലക്കൽ വിഷ്ണുസോമൻ , രശ്മിഅനൂപ് , നിമ്മിറോഷൻ , സീർഷ എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
വരുംകാല പ്രവർത്തനങ്ങളെ പറ്റിയുള്ള ചർച്ചകൾ അഡ്മിൻസ് പങ്കുവെച്ചു.
പരിപാടിക്കുവേണ്ടി സ്പോണ്സർമാരായ ഇന്ത്യൻ ഡിലൈറ് റെസ്റ്റോറന്റ് , മോക്ഷ , ഡെലിസ്റ്റോ എന്നിവരോടും പരിപാടിയിൽ പങ്കെടുത്തവരോടും അഡ്മിൻ ശ്രീജിത്ത് ഫെറോക് നന്ദി പ്രകാശിപ്പിച്ചു.


