
കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷന്റെ മന്നം അവാർഡ് 2025-ലെ ജേതാവിനെ തിരഞ്ഞെടുക്കുന്നതിനായി അവാർഡ് കമ്മിറ്റി രൂപീകരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ശ്രീ അജയകൃഷ്ണൻ വി. പിള്ള ചെയർമാനായും, ശ്രീ അജയ് പി. നായർ, ശ്രീ ബാലചന്ദ്രൻ കൊന്നക്കാട്, ശ്രീമതി രതി ഹരിദാസ് എന്നിവർ അംഗങ്ങളായും ഉൾപ്പെടുന്ന കമ്മിറ്റിയ്ക്കാണ് ഈ വർഷത്തെ മന്നം അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള ചുമതല.
സാമൂഹ്യ -സാംസ്കാരിക, വിദ്യാഭ്യാസ, ജന സേവന മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെ കണ്ടെത്തുകയും, അവരെ ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മന്നം അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്.
കമ്മിറ്റി അംഗങ്ങളുടെ വിശാലമായ അനുഭവസമ്പത്തും നിഷ്പക്ഷമായ സമീപനവും അവാർഡിന്റെ മഹത്വം കൂടുതൽ ഉയർത്തുമെന്ന് പ്രസിഡന്റ് ശ്രീ രാജേഷ് നമ്പ്യാർ, ജനറൽ സെക്രട്ടറി ഡോക്ടർ ബിന്ദു നായർ എന്നിവർ പ്രത്യാശ പ്രകടിപ്പിച്ചു.
മന്നം അവാർഡ് 2025 സംബന്ധിച്ച തുടർ അറിയിപ്പുകൾ സമയബന്ധിതമായി പ്രസിദ്ധീകരിക്കുന്നതായിരിക്കും.


