
സാമൂഹിക വികസന മന്ത്രാലയം അണ്ടർസെക്രട്ടറി സിയാദ് ആദിൽ ദർവിഷ് ചടങ്ങിൽ പങ്കെടുത്ത് തമിഴ് സമൂഹത്തിന് പൊങ്കൽ ആശംസകൾ നേർന്നു.
ലോകമെമ്പാടുമുള്ള തമിഴ് സമൂഹം ആചരിക്കുന്ന കർഷകരുടെ ഉത്സവമായ പൊങ്കലിന്റെ പ്രാധാന്യം അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു.ബഹ്റൈനിന്റെ വികസനത്തിൽ തമിഴ് സമൂഹം നൽകിയ സംഭാവനകളെയും ഇന്ത്യ–ബഹ്റൈൻ ചരിത്രബന്ധങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
രാവിലെ നടന്ന ആഘോഷങ്ങളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. പരമ്പരാഗത രീതിയിൽ തയ്യാറാക്കിയ പൊങ്കൽ സദ്യയും വിവിധ സാംസ്കാരിക പരിപാടികളും ഉണ്ടായിരുന്നു. 60-ലധികം വനിതകൾ അവതരിപ്പിച്ച പരമ്പരാഗത കുമ്മി നൃത്തം , നാടോടി നൃത്തങ്ങൾ, 100 ഓളം വിദ്യാർത്ഥികളുടെ പ്രകടനങ്ങൾ എന്നിവ കാണികളെ ആകർഷിച്ചു.


കോലം മത്സരം, ഉറി അടി ,വടംവലി മത്സരം തുടങ്ങിയ പരമ്പരാഗത കളികളും സംഘടിപ്പിച്ചു. വൈകുന്നേരം നടന്ന സംഗീത–ഹാസ്യ പരിപാടിയിൽ പ്രശസ്ത ഗായകരും ഹാസ്യകലാകാരും പങ്കെടുത്തു.
സ്റ്റാർ വിഷൻ ഇവന്റ്സിന്റെ പിന്തുണയോടെയും ഇന്ത്യൻ ക്ലബ്ബുമായുള്ള ഏകോപനത്തിലുമായി നടത്തിയ പരിപാടിയിലേക്കുള്ള
പ്രവേശനം സൗജന്യമായിരുന്നു. രാവിലെ ഏകദേശം 2,200 പേരും വൈകുന്നേരം 2,000 പേർയും പരിപാടിയിൽ പങ്കെടുത്തു. രാവിലെ നടന്ന സെഷനിൽ ഏകദേശം 2,200 പേർ പങ്കെടുത്തു. വൈകുന്നേരം നടന്ന പരിപാടിയിൽ 2,000 സംഗീതാസ്വാദകരും പങ്കെടുത്തു.


