കോട്ടയം; ചങ്ങനാശേരി എംഎൽഎ സി എഫ് തോമസ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ അന്തരിച്ചു. ദീർഘ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കേരളാ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു സി എഫ് തോമസ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം ആദ്യകാലത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു. പതിനൊന്നാം നിയമസഭയിൽ ഗ്രാമവികസനം, രജിസ്ട്രേഷൻ, ഖാദി എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 1980 മുതൽ തുടർച്ചയായി 9 തവണ ചങ്ങനാശേരി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.


