
മനാമ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്റൈൻ ചാപ്റ്റർ പ്രസിദ്ധീകരിക്കുവാൻ ഉദ്ദേശിക്കുന്ന സോവനീയറിന് രക്തദാനവുമായി ബന്ധപ്പെട്ട പേര് നിർദേശിക്കുവാൻ ബഹ്റൈൻ മലയാളി പ്രവാസികൾക്ക് ബിഡികെ അവസരം ഒരുക്കുന്നു.
ബിഡികെ സ്വന്തമായും മറ്റ് അസ്സോസിയേഷനുകളുമായി ചേർന്ന് കൊണ്ടും നടത്തുന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ, ബഹ്റൈനിലും നാട്ടിലും ബ്ലഡ് ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ ഡോണേഴ്സ്നെ സംഘടിപ്പിക്കുന്നത്, പൊതിച്ചോർ അടക്കമുള്ള ബിഡികെയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ, നാട്ടിലേയും ബഹ്റൈനിലേയും ഔദ്യോഗിക സ്ഥാനങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ ആശംസകൾ, ബിഡികെ അംഗങ്ങളുടെ സാഹിത്യ രചനകൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കുന്ന സോവനീയീർ വേൾഡ് ബ്ലഡ് ഡോണേഴ്സ് ഡേ ആയ ജൂൺ 14 ന് തൊട്ട് മുമ്പുള്ള അവധി ദിവസമായ ജൂൺ 12 നാണ് പ്രസിദ്ധീകരിക്കുവാൻ ഉദ്ദേശിക്കുന്നത്. അന്നേ ദിവസം രക്തദാനത്തിൽ പങ്കാളികളാകുന്ന ബിഡികെ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സോവനീയറിന്റെ പേര് നിർദേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ നിർദേശങ്ങൾ 33750999, 39125828, 38978535 എന്നിവയിൽ ഏതെങ്കിലും നമ്പറിലേക്ക് വാട്സപ്പ് സന്ദേശം വഴി മാർച്ച് 31 നുള്ളിൽ അറിയിക്കാം. തെരെഞ്ഞെടുക്കപ്പെടുന്ന പേര് നിർദേശിക്കുന്നയാളെ ബിഡികെയുടെ ചടങ്ങിൽ സമ്മാനം നൽകി ആദരിക്കും.


