
മനാമ: ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍, യു.എ.ഇ, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് ബാഗേജ് ചാര്‍ജ് ഇളവ് പ്രഖ്യാപിച്ചു.
ഇതനുസരിച്ച് ബഹ്റൈനില്‍നിന്ന് ഇന്ത്യയിലേക്ക് അധിക ബാഗേജിന് കിലോയ്ക്ക് 200 ഫില്‍സ് ആണ് ചാര്‍ജ്. 10 കിലോഗ്രാം വരെ ഈ നിരക്കില്‍ അധിക ബാഗേജ് കൊണ്ടുപോകാം. ഈ ഓഫര്‍ ജനുവരി 31 വരെയാണ്.
എല്ലാ ടിക്കറ്റ് നിരക്ക് വിഭാഗങ്ങള്‍ക്കും ഇത് ബാധകമാണ്.


