
മനാമ: ബഹ്റൈനിലെ സല്ലാഖില്‍ പൊതുനിരത്തില്‍ കാറോട്ടമത്സരം നടത്തിയ രണ്ടു പേര്‍ക്ക് മൈനര്‍ ക്രിമിനല്‍ കോടതി തടവും പിഴയും വിധിച്ചതായി ട്രാഫിക് പ്രോസിക്യൂഷന് മേധാവി അറിയിച്ചു.
ഇതില്‍ ഒരു പ്രതിക്ക് ഒരു മാസം തടവും 1,000 ദിനാര്‍ പിഴയും മറ്റൊരു പ്രതിക്ക് ആറു മാസം തടവും 1,000 ദിനാര്‍ പിഴയുമാണ് വിധിച്ചത്. സല്ലാഖ് പ്രദേശത്തെ ബഹ്റൈന്‍ ബേ റോഡിലാണ് ഇവര്‍ മത്സരിച്ചോടിയത്. ഇതു സംബന്ധിച്ച് തെളിവ് സഹിതം പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തി ഇവര്‍ക്കെതിരെ കേസെടുത്തത്.


