കോഴിക്കോട്: നാദാപുരം വളയം ബിഎസ്എഫ് സെന്ററില്‍ ജവാന്മാര്ക്ക് കൊറോണ. ഇരുന്നൂറിലധികം ജവാന്മാര്ക്ക് രോഗം സ്ഥിരീകരിച്ചു. 206 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് വിവരം. ക്യാംപ് മെഡിക്കല്‍ ഓഫീസര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
500 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 200ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ പതിനഞ്ച് പേര്‍ക്ക് മാത്രമാണ് രോഗലക്ഷണങ്ങളുള്ളത്. രോഗബാധിതരെ ആശുപത്രിയിലേക്ക് മാറ്റില്ല. പകരം ക്യാമ്പ് എഫ്എല്‍റ്റിസി ആക്കി മാറ്റാനാണ് തീരുമാനം.
900ത്തോളം ജവാന്മാരും കുടുംബാംഗങ്ങളും അടക്കം ആയിരത്തോളം ആളുകളാണ് ക്യാമ്പിലുള്ളതെന്നതാണ് ആശങ്കയാകുന്നത്. അവശേഷിക്കുന്ന ആളുകളുടെ കൊറോണ പരിശോധന ഞായറാഴ്ച നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അരീക്കര കുന്നിലാണ് ബിഎസ്എഫ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.