
ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെസിഎ), “കെസിഎ ഹാർമണി 2025 ” എന്ന പേരിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. വിവിധ സാംസ്കാരിക പരിപാടികളും ക്രിസ്മസ്സുമായി ബന്ധപ്പെട്ട മത്സരങ്ങളും ഉൾപ്പെടെ ആസ്വാദകർക്ക് ദൃശ്യ വിരുന്നാകുന്ന ആഘോഷ പരിപാടികൾ 2025 ഡിസംബർ 27 മുതൽ ആരംഭിച്ച് 2026 ജനുവരി 2 ആം തീയതി ഗ്രാൻഡ്ഫിനാലെയോട് കൂടെ പര്യവസാനിക്കും.
2025 ഡിസംബർ 27 ന് ശനിയാഴ്ച ഉദ്ഘാടന പരിപാടികളോടൊപ്പം കേക്ക് മേക്കിങ് മത്സരത്തോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും..
ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് ഓപ്പൺ ടു ആൾ കാറ്റഗറിയിൽ കേക്ക് മേക്കിങ് മത്സരം, കരോൾ സിംഗിംഗ് മത്സരം, ക്രിസ്ത്യൻ ഡ്രസ്സ് മത്സരം , ക്രിസ്മസ് ട്രീ മത്സരം, എന്നിവ സംഘടിപ്പിക്കും
അതോടൊപ്പം വീടുകളിലെ ക്രിസ്മസ് ട്രീ , ക്രിസ്മസ് പുൽക്കൂട് , ക്രിസ്മസ് തീം മത്സരവും സംഘടിപ്പിക്കും.
ഹാർമണി 2025 ചെയർമാൻ റോയ് സി ആന്റണി, വൈസ് ചെയർമാൻ മനോജ് മാത്യു, കൺവീനർമാരായ സംഗീത ജോസഫ്, വിനു ക്രിസ്ടി, മരിയ ജിബി, സിമി അശോക് എന്നിവരും കെ സി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കോർ കമ്മിറ്റി അംഗങ്ങളും അടങ്ങുന്ന ഓർഗനൈസിംഗ് കമ്മിറ്റിയാണ് ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. വിശദ വിവരങ്ങൾക്ക് സമീപിക്കുക റോയ് സി ആന്റണി -ചെയർമാൻ- 39681102, മനോജ് മാത്യു -വൈസ് ചെയർമാൻ – 32092644..
മത്സര ക്രമം ചുവടെ ചേർക്കുന്നു.
ആദ്യ മത്സരമായ കേക്ക് മേക്കിങ് ഇരുപത്തേഴാം തീയതി(27/12/2025 Saturday) വൈകിട്ട് 7.30ന് ആരംഭിക്കുന്നു. വിശദമായ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ-സംഗീത ജോസഫ്(39465464),മനോജ് മാത്യു(32092644).
28 തീയതി ഞായറാഴ്ച വൈകിട്ട് 7.30ന് ക്രിസ്മസ് കരോൾ മത്സരം.(28/12/2025 Sunday) സംഘടിപ്പിക്കുന്നു.. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക വിനു ക്രിസ്റ്റി(36446223), മനോജ് മാത്യു(32092644).
29 തീയതി തിങ്കൾ വൈകിട്ട് 7.30ന് ക്രിസ്ത്യൻ ഡ്രസ്സ് മത്സരം. (29/12/2025- Monday) നടക്കും വിശദ വിവരങ്ങൾക്കായി സമീപിക്കുക , മരിയ ജിബി(33283350)മനോജ് മാത്യു(32092644).
മുപ്പതാം തീയതി ചൊവ്വാഴ്ച വൈകിട്ട് 7.30ന് ക്രിസ്മസ് ട്രീ മത്സരം സംഘടിപ്പിക്കുന്നു. (30/12/2025- Tuesday). കൂടുതൽ വിവരങ്ങൾക്കായി മനോജ് മാത്യുമായി ബന്ധപ്പെടുക.32092644.
സമാപന ദിനമായ ജനുവരി രണ്ടാം തീയതി വെള്ളിയാഴ്ച(02/01/2026- Friday) വൈകിട്ട് 7 30ന്, വിവിധതരം ആഘോഷ പരിപാടികളും ഒപ്പം തന്നെ ‘അച്ചായൻസ്’തട്ടുകടയും, മത്സരങ്ങളുടെ സമ്മാന വിതരണവും നടക്കും. അതോടൊപ്പം ടീം ധ്വനി അവതരിപ്പിക്കുന്ന മ്യൂസിക് ധമാക്ക എന്ന സംഗീതസന്ധ്യയും നടത്തുന്നതാണ്.
ഇതോടൊപ്പം തന്നെ വീടുകളിൽ ഏറ്റവും മനോഹരമായ പുൽക്കൂട്, ക്രിസ്മസ് ട്രീ, ക്രിസ്മസ് തീമോട് കൂടി അലങ്കരിച്ച മനോഹരമായ വീട് എന്നിവക്ക് സമ്മാനം നൽകും.
വിശദ വിവരങ്ങൾക്കും രെജിസ്ട്രഷനുമായി സമീപിക്കുക
സിമി അശോക് (39042017)


