
മനാമ: അന്തരിച്ച മലയാള സിനിമയിലെ അതുല്യ കലാകാരൻ ശ്രീ ശ്രീനിവാസന് ആദരാഞ്ജലി അർപ്പിച്ച് ബഹ്റൈൻ കെ.എസ്.സി.എ. അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഇന്നലെ (23-12-2025) കെ.എസ്.സി.എ. ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അധ്യക്ഷത വഹിച്ചു.കാലാതിവർത്തിയായി സമൂഹം നേരിടുന്ന നിരവധി പ്രശ്നങ്ങൾ നർമ്മത്തിന്റെ ചായം ചാലിച്ച് മലയാളികളുടെ മനസ്സിലേക്ക് എത്തിക്കാനും, അതിലൂടെ സമൂഹത്തിൽ ശക്തമായ അവബോധം സൃഷ്ടിക്കാനും ശ്രീനിവാസന് സാധിച്ചുവെന്ന് പ്രസിഡന്റ് രാജേഷ് നമ്പ്യാർ അഭിപ്രായപ്പെട്ടു.
പുതുതായി നിയമിതയായ ജനറൽ സെക്രട്ടറി ഡോ. ബിന്ദു നായർ സ്വാഗതം ആശംസിച്ചു. തുടർന്ന് കെ.എസ്.സി.എ.യുടെ എക്സിക്യൂട്ടീവ് അംഗങ്ങളും സംഘടനയിലെ മറ്റു അംഗങ്ങളും ശ്രീനിവാസന്റെ കലാജീവിതത്തെയും സാമൂഹിക സംഭാവനകളെയും അനുസ്മരിച്ച് പ്രഭാഷണങ്ങൾ നടത്തി.


