തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 6324 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 5321 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്. 628 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 44 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 226 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.
ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത് കോഴിക്കോടാണ്. ജില്ലയിൽ 883 പേരുടെ ഫലങ്ങളാണ് പോസിറ്റീവ് ആയത്. ഇതിൽ 820 പേർക്കും വൈറസ് ബാധിച്ചത് സമ്പർക്കം വഴിയാണ്. തിരുവനന്തപുരത്ത് 875 പേർക്കും, മലപ്പുറത്ത് 766 പേർക്കും, കൊല്ലത്ത് 440 പേർക്കും കണ്ണൂർ 406 പേർക്കും, പാലക്കാട് 353 പേർക്കും, കോട്ടയം 341 പേർക്കും, കാസർഗോഡ് 300 പേർക്കും, പത്തനംതിട്ട 189 പേർക്കും, ഇടുക്കി 151 പേർക്കും, വയനാട് 106 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.
കോഴിക്കോട് 849, തിരുവനന്തപുരം 842, മലപ്പുറം 741, എറണാകുളം 569, തൃശൂർ 465, ആലപ്പുഴ 407, കൊല്ലം 436, കണ്ണൂർ 352, പാലക്കാട് 340, കോട്ടയം 338, കാസർഗോഡ് 270, പത്തനംതിട്ട 144, ഇടുക്കി 102, വയനാട് 94 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
105 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 28, കണ്ണൂർ 19, കാസർഗോഡ് 13, മലപ്പുറം 9, തൃശൂർ 8, എറണാകുളം, കോഴിക്കോട് 7 വീതം, പത്തനംതിട്ട 6, വയനാട് 4, ആലപ്പുഴ 2, കൊല്ലം, പാലക്കാട് 1 വീതം ആരോഗ്യപ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3,168 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 296, കൊല്ലം 195, പത്തനംതിട്ട 99, ആലപ്പുഴ 183, കോട്ടയം 130, ഇടുക്കി 61, എറണാകുളം 248, തൃശൂർ 327, പാലക്കാട് 114, മലപ്പുറം 513, കോഴിക്കോട് 308, വയനാട് 105, കണ്ണൂർ 431, കാസർഗോഡ് 158 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 45,919 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,07,850 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തിനേടി.
സംസ്ഥാനത്ത് ഇന്ന് കൊറോണയെ തുടർന്നുള്ള 21 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,12,318 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,85,198 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 27,120 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3341 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം പരിശോധനകളും വർധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,989 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 26,00,359 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,99,390 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
ഇന്ന് 22 പുതിയ ഹോട്ട്സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂർ (കണ്ടെയ്ൻമെന്റ് സോൺ സബ് വാർഡ് 11), പനവള്ളി (6), പുലിയൂർ (സബ് വാർഡ് 4), മാവേലിക്കര മുൻസിപ്പാലിറ്റി (സബ് വാർഡ് 9), പാലക്കാട് ജില്ലയിലെ കിഴക്കാഞ്ചേരി (21), നെല്ലായ (11), നെന്മാറ (15), തൃക്കടീരി (14), തൃശൂർ ജില്ലയിലെ വെള്ളാങ്കല്ലൂർ (സബ് വാർഡ് 2), ചാലക്കുടി (സബ് വാർഡ് 32), മുളങ്കുന്നത്തുകാവ് (സബ് വാർഡ് 3), പത്തനംതിട്ട ജില്ലയിലെ കടമ്പനാട് (9), മല്ലപ്പുഴശേരി (സബ് വാർഡ് 4), പ്രമാടം (8) കോട്ടയം ജില്ലയിലെ കൂരൂപ്പട (3), രാമപുരം (5, 13), മലപ്പുറം മഞ്ചേരി മുൻസിപ്പാലിറ്റി (2, 48, 49), താനൂർ മുൻസിപ്പാലിറ്റി (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17, 21, 22, 23, 24, 25, 26, 27, 28, 29, 30, 31, 32, 33, 34, 35, 36, 37, 38, 39, 40, 41, 42, 43, 44), ഇടുക്കി ജില്ലയിലെ ഇരട്ടയാർ (സബ് വാർഡ് 7, 8), കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര (സബ് വാർഡ് 5, 15), തിരുവനന്തപുരം ജില്ലയിലെ കിഴുവില്ലം (3, 4), കൊല്ലം ജില്ലയിലെ പോരുവഴി (സബ് വാർഡ് 15) എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. 8 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 654 ഹോട്ട്സ്പോട്ടുകളാണുള്ളത്.