
മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വേറിട്ട മാതൃകയുമായി ഒ.ഐ.സി.സി (OICC) കോഴിക്കോട് ജില്ലാ കമ്മിറ്റി. ‘കോഴിക്കോട് ഫെസ്റ്റ്’ പ്രോഗ്രാമിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ നഗരത്തിലെ ശുചീകരണ തൊഴിലാളികൾക്ക് പ്രഭാതഭക്ഷണം വിതരണം ചെയ്താണ് ജില്ലാ കമ്മിറ്റി ഈ വർഷത്തെ ദേശീയ ദിനം ആഘോഷിച്ചത്.
ദേശീയ ദിന ആഘോഷ കമ്മിറ്റി കൺവീനർ സുബിനാസ് കിട്ടു പരിപാടിക്ക് നേതൃത്വം നൽകി. പ്രവാസ ലോകത്തെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു സംരംഭം സംഘടിപ്പിച്ചത്.
പരിപാടിയിൽ ഒ.ഐ.സി.സി ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി, ബഹറൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി സെക്രട്ടറിമാരായ രഞ്ജൻ കച്ചേരി, റിജിത് മൊട്ടപ്പാറ എന്നിവർ പങ്കെടുത്തു.
മറ്റ് ഭാരവാഹികളായ ജില്ലാ വൈസ് പ്രസിഡന്റ് അനിൽകുമാർ കെ.പി, കുഞ്ഞമ്മദ് കെ.പി, സെക്രട്ടറിമാരായ വാജിദ് എം, വിൻസന്റ് കക്കയം, അഷറഫ് പുതിയപാലം, അസീസ് ടി.പി മൂലാട്, എക്സിക്യൂട്ടീവ് മെമ്പർ ഷൈജാസ് ആലോകോട്ടിൽ, കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് ഫാസിൽ, ജനറൽ സെക്രട്ടറി ബിജു കൊയിലാണ്ടി തുടങ്ങിയവർ പ്രഭാതഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി.
ബഹ്റൈന്റെ വികസനത്തിൽ മുഖ്യപങ്ക് വഹിക്കുന്ന തൊഴിലാളികളെ ആദരിക്കുന്നതിനോടൊപ്പം ദേശീയ ദിനത്തിന്റെ സന്തോഷം അവരിലേക്ക് കൂടി എത്തിക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം.


