
എറണാകുളം: പൊലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍,.കരിപ്പൂർ വിമാനത്താവള പരിസരത്തുനിന്ന് പൊലീസ് സ്വർണം പിടിച്ചതുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് സത്യവാങ്മൂലം നൽകിയത്.വിമാനത്താവളം കസ്റ്റംസിന്റെ നിയന്ത്രണത്തിലുളള പ്രദേശമാണ്. ഇവിടെ കയറി പൊലീസ് സ്വർണം പിടിച്ചത് പരിധി വിട്ടുളള നടപടിയാണ്.കസ്റ്റംസ് ഏരിയയിൽ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല
വിമാനത്താവളത്തിൽ സ്വർണം പിടിക്കാൻ നിയമപരമായ അധികാരം കസ്റ്റംസിന് മാത്രമാണ്.എയർപോർട്ടിലോ പരിസരത്തോ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല.സ്വർണക്കടത്ത് വിവരം ലഭിച്ചാല്‍ പൊലീസ് തങ്ങഴെ അറിയിക്കണം. കോഴിക്കോട് കസ്റ്റംസ് (പ്രിവന്റീവ്) ഡെപ്യൂട്ടി കമ്മീഷണറാണ് കസ്റ്റംസിന്റെ സത്യവാങ്മൂലം നല്‍കിയത്.


