
അറബ് മണ്ണിൽ സീറോ മലബാർ സഭയുടെ ആദ്യ അപ്പസ്തോലിക്ക് വിസിറ്റേറ്ററായി, നിയമിതനായ ഇരിങ്ങാലക്കുട രൂപത വൈദിക ചാൻസലർ മോൺ. ജോളി വടക്കൻ അച്ചനെ ബഹ്റൈൻ എ.കെ.സി.സി അഭിനന്ദിച്ചു.
ഇന്നലെ ചേർന്ന എ കെ സി സി ഭാരവാഹികളുടെ യോഗത്തിൽ ഗ്ലോബൽ സെക്രട്ടറിയും ബഹറിൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക, വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽ, ജനറൽ സെക്രട്ടറി ജീവൻ ചാക്കോ എന്നിവർ സംസാരിച്ചു.
ഒരു ചെറു വിത്ത് ഒരൊറ്റ നീർത്തുള്ളിക്കായി തപസ്സിരിക്കുന്നതുപോലെ…. വർഷങ്ങളായി ഗൾഫിലെ സീറോ മലബാർ വിശ്വാസികൾ കാത്തിരിപ്പ് തുടരുകയായിരുന്നു.
ഒരൊറ്റ നീർത്തുള്ളിക്ക് പകരം താളമേള ങ്ങളോടെയുളള മഹത്തായ ഒരു മൺസൂൺ ആണ് ജോളി അച്ചന്റെ നിയമത്തിലൂടെ സീറോ മലബാർ സഭാ വിശ്വാസികൾക്ക് ലഭിച്ചതെന്ന് പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു.

ആഗോളതലത്തിൽ സീറോ മലബാർ സഭ വിശ്വാസികളെ സഭയോടൊപ്പം ചേർത്തുനിർത്തുന്നതിനും, അവരുടെ അജപാലനദൗത്യം ഏറ്റെടുക്കുന്നതിനും, സഭയ്ക്ക് പുതിയ സംവിധാനങ്ങൾ ഗൾഫ് മേഖലയിൽ ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജോളി അച്ചന്റെ നിയമനം. ഈയൊരു നിയമനത്തിനുവേണ്ടി, പ്രയത്നിച്ച ഏവർക്കും എന്നും പ്രത്യേകം നന്ദിയുണ്ടാകുമെന്ന് ബഹ്റൈൻ എ. കെ. സി. സി ജനറൽ സെക്രട്ടറി ജീവൻ ചാക്കോ പറഞ്ഞു.
ഞങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട ജോളി അച്ചനെ ഗൾഫിന്റെ പവിഴമണ്ണിലേക്ക് ഹാർദ്ദമായി സ്നേഹസ്വാഗതം ചെയ്യുന്നതായി വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽപറഞ്ഞു.
ഭാരവാഹികളായ ജോജി കുര്യൻ ജെയിംസ് ജോസഫ് രതീഷ് സെബാസ്റ്റ്യൻ ജെൻസൻ ദേവസി, മോൻസി മാത്യു, അലക്സ് സ്കറിയ എന്നിവരും പങ്കെടുത്തു.
പരിപാടിയുടെ കൺവീനർ ജസ്റ്റിൻ ജോർജ് സ്വാഗതവും ജോയിന്റ് കൺവീനർ റോബിൻ.കെ. സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.


