
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അല്‍ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ദാരുണമായ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഉറങ്ങിക്കിടക്കുമ്പോള്‍ കാര്‍ബണ്‍ മോണോക്സൈഡ് വാതകം ശ്വസിച്ചതാകാം മരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് ഓപ്പറേഷന്‍സ് സെന്ററിന് വിവരം ലഭിക്കുകയും പൊലീസ് ഉടന്‍ ഇടപെടല്‍ നടത്തുകയുമായിരുന്നു. മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചെന്ന് ഒമാന്‍ പൊലീസ് അറിയിച്ചു.


