
ആലപ്പുഴ: ആലപ്പുഴയിൽ ബിഎൽഓമാർക്ക് കടുത്ത സമ്മർദം. വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ആലപ്പുഴ കളക്ടർ അലക്സ് വർഗീസ് പരസ്യമായി ശാസിക്കുന്ന ഓഡിയോ സന്ദേശം പുറത്ത്. ബിഎൽഓമാർ ചടങ്ങിനു വേണ്ടി പണിയെടുക്കുന്നെന്നാണ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ കളക്ടറുടെ വിമർശനം. ഫീൽഡിൽ നേരിട്ടിറങ്ങി നടപടി എടുക്കുമെന്നാണ് കളക്ടറുടെ ഭീഷണി. അതേ സമയം സമ്മർദത്തിലാക്കരുതെന്ന് വാട്സപ്പ് ഗ്രൂപ്പിൽ ബിഎൽഓമാർ അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്. ഫീൽഡിൽ നേരിടുന്ന വെല്ലുവിളികൾ വിവരിച്ചാണ് ബിഎൽഒമാർ സന്ദേശമയക്കുന്നത്.
അതേ സമയം, തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ബിഎൽഎ-ബിഎൽഒ യോഗങ്ങള്‍ ഉടൻ നടത്താനാണ് നിര്‍ദേശം പുറത്തുവന്നിരിക്കുന്നത്. പരാതികള്‍ ഒഴിവാക്കാനാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. 51085 ഫോമുകളാണ് സംശയമുള്ളത്. വോട്ടറുടെ സാന്നിധ്യമോ താമസസ്ഥലമോ ഉറപ്പിക്കാനാകാത്ത ഫോമുകളുടെ എണ്ണം 51,085. യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലാകാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു. 113.0നാണ് സിഇഒയുടെ വാര്‍ത്താസമ്മേളനം.


