
തിരുവനന്തപുരം: ശബരിമലയിൽ ദര്‍ശനം കഴിഞ്ഞ് മടങ്ങിപോവുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. തിരുവനന്തപുരം കഴക്കൂട്ടം പള്ളിപ്പുറത്ത് വെച്ചാണ് വാഹനം മറിഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ശബരിമല തീര്‍ത്ഥാടനത്തിനുശേഷം തിരിച്ചുവരുന്നതിനിടെയാണ് വാഹനം മറിഞ്ഞത്. ദേശീയപാതയിൽ നിര്‍മാണം നടക്കുന്ന ഭാഗത്ത് വെച്ച് വാഹനം തെന്നിമാറുകയായിരുന്നു. തുടര്‍ന്ന് തലകീഴായി മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി.


