
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹിയറിങ്ങ് ഇന്നു നടക്കും. വൈകീട്ട് മൂന്നു മണിക്കാണ് ഹിയറിങ്ങ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസില്‍ ഹാജരാകാന്‍ വൈഷ്ണയ്ക്കും പരാതിക്കാരന് ധനേഷ് കുമാറിനും നോട്ടീസ് അയച്ചിട്ടുണ്ട്.
ഇരുവരോടും നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. സാങ്കേതികത്വത്തിന്റെ പേരില്‍ വൈഷ്ണയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെ ഹൈക്കോടതി ഇന്നലെ വിമര്‍ശിച്ചിരുന്നു. നടപടി അനീതിയായിപ്പോയെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. വൈഷ്ണയുടെ പരാതിയില്‍ വീണ്ടും ഹിയറിങ് നടത്തി തീരുമാനം എടുക്കാനും ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്നു ഹിയറിങ്ങിന് വിളിച്ചിട്ടുള്ളത്. വ്യാജമേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണ സുരേഷും കുടുംബാംഗങ്ങളും മുട്ടട വാര്‍ഡില്‍ പേരു ചേര്‍ത്തു എന്നാണ് സിപിഎം പ്രവര്‍ത്തകനായ ധനേഷ് കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയില്‍ ആരോപിച്ചിരുന്നത്. 24 വയസ്സുള്ള പെണ്‍കുട്ടി മത്സരിക്കാനായി ഇറങ്ങിയപ്പോള്‍, രാഷ്ട്രീയ കാരണങ്ങളാല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.


