
മനാമ: അൽഫുർഖാൻ സെൻ്ററിൻ്റെ യുവജന വിഭാഗമായ വിഷൻ യൂത്തിൻ്റെ ആഭിമുഖ്യത്തിൽ യുവജന സംഗമം സംഘടിപ്പിച്ചു. പ്രമുഖ വാഗ്മിയും ദാറുൽ ബയ്യിന ഇൻ്റർനേഷനൽ ഇസ്ലാമിക് റിസർച്ച് സ്കൂൾ ഡയറക്ടറുമായ ഉനൈസ് പാപ്പിനിശ്ശേരി വിഷൻ യൂത്ത് പ്രവർത്തകർക്ക് ഉൽബോധനം നൽകി.
വിഷൻ യൂത്ത് പ്രസിഡൻ്റ് ആരിഫ് അഹമ്മദ് അദ്ധ്യക്ഷത വഹിക്കുകയും മുഹ്യുദ്ധീൻ കണ്ണൂർ ചർച്ച നിയന്ത്രിക്കുകയും ചെയ്തു.

ജനറൽ സെക്രട്ടറി അബ്ദുർ ബാസിത്ത് സ്വാഗതവും ഹിഷാം കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു.
മുഹമ്മദ് ശാനിദ്,
അനൂപ് റഹ്മാൻ, മുസ്ഫിർ മൂസ, മുബാറക് ഈസ, അസ്ജദ്, നസീഫ് സൈഫുല്ല എന്നിവർ പരിപാടി നിയന്ത്രിച്ചു.


