
മനാമ: വയനാട് മുസ്ലിം ഓർഫനേജ് ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച സ്നേഹ സംഗമവും, ജനറൽ ബോഡിയും ശ്രദ്ദേയമായി കെഎംസിസി ഓഡിറ്റോറിത്തിൽ വെച്ച നടന്ന സംഗമത്തിൽ കെഎംസിസി ബഹ്റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദീൻ വെള്ളിക്കുളങ്ങര ഉദ്ഘാടനം ചെയ്തു, യതീംഖാന ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് ഹമീദ് പൊതിമഠത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റും, യതീംഖാന ജനറൽ സെക്രട്ടറിയും ആയ കെ.കെ അഹമ്മദ് ഹാജി മുഖ്യ അതിഥിയായിരുന്നു, നീലഗിരി കോളേജ് എം.ഡിയും യതീംഖാന സെക്രട്ടറിയും ആയ റാഷിദ് ഗസ്സാലി കൂളിവയൽ മുഖ്യ പ്രഭാഷണം നടത്തി, സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റും, ബഹ്റൈൻ റേഞ്ച് ജംഹീത്തുൽ മുഹല്ലിമീൻ പ്രസിഡണ്ട് സയ്യിദ് യാസിർ ജിഫ്രി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി റസാഖ് മൂഴിക്കൽ, കെഎംസിസി ബഹ്റൈൻ വയനാട് ജില്ലാ പ്രസിഡന്റ് മുഹ്സിൻ മന്നത് തുടങ്ങിയവർ സംബന്ധിച്ചു.

തുടർന്ന് നടന്ന ജനറൽ ബോഡി യതീംഖാന മാനേജർ മുജീബ് റഹ്മാൻ ഫൈസിയുടെ നേത്രത്വത്തിൽ പുതിയ കമ്മിറ്റിക്ക് രൂപം നൽകി യതീംഖാന ബഹ്റൈൻ ചാപ്റ്റർ വര്‍ക്കിംഗ് പ്രസിഡന്റ് അഷ്റഫ് കട്ടിൽ പീടിക സ്വാഗതവും, ജനറൽ സെക്രട്ടറി കാസിം റഹ്മാനി റിപ്പോർട്ട് അവതരണവും, അമ്മദ് മലയിൽ നന്ദിയും പറഞ്ഞു.


