കണ്ണൂർ: മട്ടന്നൂർ നടുവനാട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. സ്ഫോടനം നടക്കുമ്പോൾ വീടിന് പുറത്തു ഉണ്ടായിരുന്ന രണ്ടു പേരെയാണ് മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്ത്. സംഭവത്തിൽ മട്ടന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു. നിടിയാഞ്ഞിരം വേളപ്പൊയിലെ വീട്ടിൽ വെച്ചാണ് സംഭവം.സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റിരുന്നു. മുനാച്ച എന്ന രാജേഷിനാണ് പരിക്കേറ്റത്. ഇയാൾ സിപിഎം പ്രവർത്തകനും നിരവധി കേസുകളിൽ പ്രതിയുമാണ്. സ്ഫോടനത്തിൽ പരിക്കേറ്റ രാജേഷിനെ പരിയാരത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ, സ്ഫോടനം നടന്ന സിപിഎം പ്രവർത്തകന്റെ വീട് സന്ദർശിക്കാനെത്തിയ കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീൻ പാച്ചേനിയെ സിപിഎം പ്രവർത്തകർ തടഞ്ഞു. സ്ഫോടനത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.


