മനാമ: മനാമയിൽ മദ്യം വിൽപ്പന നടത്തിയതിന് 5 ഏഷ്യക്കാരെ അറസ്റ്റ് ചെയ്തതായി ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടർ ജനറൽ അറിയിച്ചു. 26 നും 38 നും ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായത്. മദ്യം ഉണ്ടാക്കുന്ന വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.


