
മനാമ: നവംബര്‍ 5 മുതല്‍ 8 വരെ ഫല്യാത് കമ്പനിയുമായി സഹകരിച്ച് നടക്കുന്ന അമച്വര്‍മാര്‍ക്കായുള്ള നാസര്‍ ബിന്‍ ഹമദ് സൈക്ലിംഗ് ടൂര്‍ അഞ്ചാം പതിപ്പിന് ബഹ്റൈന്‍ ഒരുങ്ങുന്നു.
സൈക്ലിംഗ് ടൂറിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ രാജാവിന്റെ ജീവകാരുണ്യ, യുവജന കാര്യ പ്രതിനിധി ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ബഹ്റൈന്‍ സൈക്ലിംഗ് അസോസിയേഷന് നിര്‍ദ്ദേശം നല്കി.
സൈക്ലിംഗ് സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതില്‍ ഈ ടൂര്‍ ഒരു പ്രധാന ഘടകമാണെന്നും നിരവധി ഗവര്‍ണറേറ്റുകളിലൂടെ കടന്നുപോകുന്നതിനാല്‍ ബഹ്റൈന്റെ വിനോദസഞ്ചാര ആകര്ഷണങ്ങള് പ്രദര്‍ശിപ്പിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് പറഞ്ഞു. രാജ്യത്തെ പൗരര്‍, ജി.സി.സി പൗരര്‍, താമസക്കാര്‍ എന്നിവരില്‍നിന്നുള്ള അമച്വര്‍മാരെ പരിശീലിക്കാനും പുതിയ കഴിവുകള്‍ കണ്ടെത്താനും ഇത് പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
