
കുവൈത്ത് സിറ്റി: ആരോഗ്യ സഹകരണം വര്‍ധിപ്പിക്കാനുള്ളു ധാരണാപത്രത്തില്‍ ബഹ്റൈനും കുവൈത്തും ഒപ്പുവെച്ചു.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ 11ാമത് യോഗത്തിനും ആരോഗ്യ മന്ത്രിമാരുടെ കൗണ്‍സിലിന്റെ 88ാമത് യോഗത്തിനുമിടയില്‍ ബഹ്റൈന്‍ ആരോഗ്യ മന്ത്രി ഡോ. ജലീല ബിന്ത് അല്‍ സയ്യിദ് ജവാദ് ഹസന് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ അവാദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിലാണ് ഇരുവരും ധാരണാപത്രം ഒപ്പുവെച്ചത്.
പ്രാഥമിക ആരോഗ്യ സംരക്ഷണം, രോഗ പ്രതിരോധം, പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തല്‍ തുടങ്ങിയ മേഖലകളിലെ വൈദഗ്ധ്യവും മികച്ച രീതികളും കൈമാറ്റം ചെയ്യുന്നതിലൂടെ ഉഭയകക്ഷി ആരോഗ്യ സഹകരണം കൂടുതല്‍ വികസിപ്പിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഇരുപക്ഷവും ചര്‍ച്ച ചെയ്തു. ആരോഗ്യ പരിശീലനം, ശേഷി വികസനം, ഔഷധങ്ങളിലും മെഡിക്കല്‍ സാങ്കേതികവിദ്യകളിലും പങ്കാളിത്തം വികസിപ്പിക്കല്‍ എന്നിവയിലെ സഹകരണ അവസരങ്ങളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു.
