
മനാമ: വ്യാജ റിപ്പോര്‍ട്ട് ചമച്ച് ഒരാള്‍ക്ക് പെന്ഷന് ആനുകൂല്യം ഉണ്ടാക്കിക്കൊടുക്കാന്‍ ശ്രമിച്ച കേസില്‍ ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരിക്ക് ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതി വിധിച്ച ഒരു വര്‍ഷം തടവും 1,000 ദിനാര്‍ പിഴയും ഹൈ അപ്പീല്‍ കോടതി ശരിവെച്ചു.
ഇവര്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണ്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ഒരു സര്‍ക്കാര്‍ ജീവനക്കാരനെ പരിശോധിച്ച് അയാള്‍ക്ക് ആരോഗ്യകാരണങ്ങളാല്‍ ജോലിയില്‍ തുടരാന്‍ പറ്റാത്ത അവസ്ഥയാണെന്നും സ്വയം വിരമിക്കലിനും തുടര്‍ന്ന് പെന്‍ഷനും അര്‍ഹതയുണ്ടെന്നും കാണിച്ച് വ്യാജമായി റിപ്പോര്‍ട്ട് ചമച്ചു എന്നതാണ് ഇവര്‍ക്കെതിരായ കേസ്. ഈ രേഖ ഇവര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്ഗനൈസേഷന് അയച്ചിരുന്നു. സമര്‍പ്പിച്ച രേഖ വ്യാജമാണെന്ന് ആരോപിച്ച് ഒരു പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്. അന്വേഷണത്തില്‍ ആരോപണം ശരിയാണെന്നതിന് തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
പബ്ലിക് പ്രോസിക്യൂഷന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചിരുന്നു.
