
അബുദാബി: രണ്ടാമത് ആഗോള റെയില്‍ ഗതാഗത, അടിസ്ഥാന സൗകര്യ പ്രദര്‍ശനത്തിനും സമ്മേളനത്തിനുമിടയില്‍ ബഹ്റൈന്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ ഗതാഗത സഹകരണം വര്‍ധിപ്പിക്കുന്നതിനു വേണ്ടി മറ്റു രാജ്യങ്ങളിലെ മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ചകള്‍ നടത്തി.
യുനൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ഊര്‍ജ്ജ, അടിസ്ഥാനസൗകര്യ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് ഫറജ് ഫാരിസ് അല്‍ മസ്രൂയിയുമായി ഗതാഗത മന്ത്രി കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കാനും ആധുനിക രീതികളിലൂടെ അടിസ്ഥാനസൗകര്യ കാര്യക്ഷമത മെച്ചപ്പെടുത്താനും സുസ്ഥിര ഗതാഗതത്തിലേക്കുള്ള പരിവര്‍ത്തനത്തിനും ബുദ്ധിപരമായ ഗതാഗത സംവിധാനങ്ങളില്‍ നൂതനമായ സംവിധാനങ്ങള്‍ സ്വീകരിക്കാനുമുള്ള വഴികളെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു.
