
മനാമ: ബഹ്റൈനില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി ക്ലബ് സംഘടിപ്പിച്ച രണ്ടാമത് ഉന്നത വിദ്യാഭ്യാസ പ്രദര്‍ശനം വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ ഉദ്ഘാടനം ചെയ്തു.
അദ്ലിയയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ക്ലബ്ബില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ 16 സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
പൂര്‍വ്വ വിദ്യാര്‍ത്ഥി ക്ലബ്ബിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് അബ്ദുല്‍ ലത്തീഫ് അഹമ്മദ് അല്‍ സയാനി ഉദ്ഘാടന ചടങ്ങില്‍ നന്ദി പറഞ്ഞു. ഒക്ടോബര്‍ 2 വരെ നടക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം.
