
മനാമ: ഇന്ത്യന്‍ സ്കൂള്‍ ബഹ്റൈന്‍ (ഐ.എസ്.ബി) പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്റ്റാര്‍ വിഷന്‍ അവതരിപ്പിച്ച പ്രശസ്ത ട്രാന്‍സ്സെന്‍ഡ് ബാന്‍ഡിന്റെ സംഗീത പരിപാടി ‘മിസ്റ്റിക് മെലഡീസ്’ മനാമയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്നു. ഹൈക്വിഷന്‍, ഇന്‍ഡോമി എന്നിവയുടെ പിന്തുണയോടെ സെയിന്‍ ബഹ്റൈന്‍ സ്പോണ്സര് ചെയ്ത പരിപാടി പാന്‍ ഇന്ത്യന്‍ സംഗീതത്തിന്റെ സമ്പന്നമായ മിശ്രിതത്താല്‍ ആകര്‍ഷകമായ അന്തരീക്ഷം സൃഷ്ടിച്ചു.

ഗസലുകള്‍, സൂഫി മെലഡികള്‍, നൊസ്റ്റാള്‍ജിക് ലൈറ്റ് മ്യൂസിക്, ഹിന്ദി, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ ചലച്ചിത്ര ശബ്ദ ട്രാക്കുകള്‍ എന്നിവയിലൂടെ ബാന്‍ഡ് പ്രേക്ഷകരെ ആകര്‍ഷിച്ചു.

ഐ.എസ്.ബി. ചെയര്മാന് അഡ്വ. ബിനു മണ്ണില്‍ വര്‍ഗീസ് സന്ദേശത്തിലൂടെ നന്ദി രേഖപ്പെടുത്തി. എച്ച്.എസ്.എസ്.ഇ, സ്പോര്‍ട്സ് എന്നിവയുടെ വൈസ് ചെയര്മാന് ഡോ. മുഹമ്മദ് ഫൈസല്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി.

പ്രിന്‍സിപ്പല്‍ വി.ആര്. പളനിസ്വാമിസ്വാഗതം പറഞ്ഞു. സെക്രട്ടറി വി. രാജപാണ്ഡ്യന്‍ നന്ദി പറഞ്ഞു. അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹന്‍, പ്രോജക്ട്സ് ആന്റ് മെയിന്റനന്‍സ് അംഗം മിഥുന് മോഹന്‍, ട്രാന്‍സ്പോര്‍ട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, ജൂനിയര്‍ വിംഗ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, സീനിയര്‍ സ്കൂള്‍ ആന്റ് അക്കാദമിക് അഡ്മിനിസ്ട്രേഷന് വൈസ് പ്രിന്‍സിപ്പല്‍ ജി. സതീഷ്, ജൂനിയര്‍ വിംഗ് വൈസ് പ്രിന്‍സിപ്പല്‍ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ് എന്നിവര്‍ പങ്കെടുത്തു. മുഹമ്മദ് ഹുസൈന് മാലിം (രക്ഷാധികാരി), സുദിന് എബ്രഹാം (ഇവന്റ് കണ്‍വീനര്‍), ജനാര്ദ്ദനന് കെ (ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍) എന്നിവര്‍ സംഗീത പരിപാടിയ്ക്ക് നേതൃത്വം നല്കി.

സ്റ്റാര്‍ വിഷന്‍ ചെയര്മാന് സേതുരാജ് കടയ്ക്കല്‍, സെയ്ന് സീനിയര്‍ ബി2ബി ആന്റ് ഹോള്‍സെയില്‍ ഡയറക്ടര്‍ സഫ്വാന് സ്റ്റീവന്‍, ഇന്ഡോമിയിലെ മാര്‍ക്കറ്റിംഗ് മാനേജര്‍ (ഓവര്‍സീസ്) മുഹമ്മദ് സുബൈര്‍ കാസി, ഹിക്വിഷന് സീനിയര്‍ സെയില്‍സ് മാനേജര്‍ വിഘ്നേഷ് കുമാര്‍, മിസ്റ്റിക് മെലഡീസിന്റെ ഇവന്റ് കണ്‍വീനര്‍ സുദിന് എബ്രഹാം, ഹെംപെല്‍ പെയിന്റ്സിനെ പ്രതിനിധീകരിക്കുന്ന അലോയ്സ് മാനേജര്‍ മാത്യു ഐസക്, അലോയ്സ് മാനേജര്‍ മാത്യു ഐസക്, സെയില്‍സ് ഡയറക്ടര്‍ ജേക്കബ് കുരുവിള, ലോജിസ്റ്റിക്സ് മേധാവി ദിനേന്ദ്രന്‍ പത്മനാഭന് എന്നിവര്‍ക്ക്് മെമന്റോകള്‍ സമ്മാനിച്ചു.

ട്രാന്‍സ്സെന്‍ഡ് ബാന്‍ഡിലെ യദു കൃഷ്ണന്, അങ്കേഷ് ആനന്ദ്, ഇഷാന് റോജിന്ദര്, മുഹമ്മദ് ഷോയിബ്, വിനയ് വര്‍മ്മ, നയന്‍സി ശര്‍മ്മ, രാഹുല്‍ പ്രകാശ്, ദിവേഷ് ഗിരീഷ് ശര്‍മ്മ, വിക്രം ദേവരാജ് എന്നിവരെ ഷാളുകള്നല്കി ആദരിച്ചു.

