
മനാമ: ബഹ്റൈനിലെ അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്കൂളിന് വിദ്യാഭ്യാസ, പരിശീലന ഗുണനിലവാര അതോറിറ്റിയുടെ (ബി.ക്യു.എ) സ്വര്‍ണ്ണമുദ്ര അവാര്‍ഡ് ലഭിച്ചു.
വിദ്യാഭ്യാസ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി നവാല്‍ അല്‍ ഖാത്തര്‍, ബി.ക്യു.എ. ചീഫ് എക്സിക്യൂട്ടീവ് ഡോ. മറിയം ഹസ്സന് മുസ്തഫ എന്നിവരടക്കമുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ സ്കൂളിന്റെ ചെയര്‍മാനും സ്ഥാപകനുമായ അലി ഹസ്സന് അവാര്‍ഡ് സമ്മാനിച്ചു.
