
മനാമ: ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്തി വില്‍പ്പന നടത്തിയ കേസില്‍ ഏഷ്യക്കാരന് കിഴ്ക്കോടതി വിധിച്ച 10 വര്‍ഷം തടവും 10,000 ദിനാര്‍ പിഴയും ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതി ശരിവെച്ചു.
ഇയാള്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ അന്വേഷണമാരംഭിച്ചത്. പോലീസ് നടത്തിയ രഹസ്യനീക്കത്തിന്റെ ഭാഗമായി ആവശ്യക്കാരനെന്ന വ്യാജേന ഒരാള്‍ ഇയാളെ സമീപിച്ചു. സല്മാബാദില്വെച്ച് കഞ്ചാവ് കൈമാറാന്‍ ഇയാള്‍ സമ്മതിച്ചു. അവിടെവെച്ച് ഇയാള്‍ 150 ദിനാറിന്റെ കഞ്ചാവ് വില്‍പ്പന നടത്തി പണം കൈപ്പറ്റിയ ഉടന്‍ പോലീസ് പിടികൂടുകയായിരുന്നു.
തുടര്‍ന്ന് ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കായി വെച്ച കഞ്ചാവും കഞ്ചാവ് ചെടികളും പിടികൂടി. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തി. പിന്നീട് ഇയാള്‍ക്ക് കിഴ്ക്കോടതി 10 വര്‍ഷം തടവും 10,000 ദിനാര്‍ പിഴയും വിധിക്കുകയായിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതി ശിക്ഷ ശരിവെച്ചത്.
