
മനാമ: ഈ വര്‍ഷത്തെ ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി ബഹ്റൈന്‍ സെപ്റ്റംബര്‍ 27ന് ഉച്ചകഴിഞ്ഞ് 3 മണിമുതല്‍ പ്രത്യേക ടൂര്‍ സംഘടിപ്പിക്കും.
ബഹറ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന് അതോറിറ്റി (ബി.ടി.ഇ.എ), ഗതാഗത- ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം, ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസ്, ദേശീയ സ്വത്വം പ്രോത്സാഹിപ്പിക്കാനും പൗരത്വ മൂല്യങ്ങള്‍ ശക്തിപ്പെടുത്താനുമുള്ള ദേശീയ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഓഫീസ് എന്നിവ സഹകരിച്ചാണ് ടൂര്‍ സംഘടിപ്പിക്കുന്നത്. ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍നിന്ന് ആരംഭിക്കുന്ന ടൂര്‍ ബാബ് അല്‍ ബഹ്റൈന്‍, ബീറ്റ് അല്‍ കാനൂ മ്യൂസിയം എന്നിവ ഉള്‍പ്പെടെ രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.
ടൂര്‍ സൗജന്യമാണ്. പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ www.platinumlist.net എന്ന പ്ലാറ്റിനം ലിസ്റ്റ് പ്ലാറ്റ്ഫോം വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സീറ്റുകള്‍ നിറഞ്ഞുകഴിഞ്ഞാല്‍ രജിസ്ട്രേഷന് അവസാനിക്കും.
