
മനാമ: കണ്ടല്‍ക്കാടുകളുടെ സംരക്ഷണം ബഹ്റൈന്‍ ഊര്‍ജിതമാക്കും. ദേശീയ വനവല്‍ക്കരണ പദ്ധതിയുടെയും കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിന്റെയും ഏറ്റവും പുതിയ വികസനങ്ങള്‍ അവലോകനം ചെയ്യാന്‍ റിഫ കൊട്ടാരത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തില്‍ ദേശീയ വനവല്‍ക്കരണ പദ്ധതിയുടെയും കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിന്റെയും പുരോഗതിയെക്കുറിച്ച് അധികൃതര്‍ അദ്ദേഹത്തിന് വിശദീകരിച്ചുകൊടുത്തു. ഇതില്‍ ഉള്‍പ്പെട്ട എല്ലാ സ്ഥാപനങ്ങളുടെയും ശ്രമങ്ങളെയും അവയുടെ പുരോഗതിക്ക് സംഭാവന നല്കിയ ദേശീയ, സമൂഹ സംരംഭങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
വികസന മുന്‍ഗണനകളും പരിസ്ഥിതി സംരക്ഷണവും തമ്മിലുള്ള സംയോജനത്തിന്റെ ഒരു മാതൃകയാണ് ഈ പ്രവര്‍ത്തനങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
