
മനാമ: ബഹ്റൈനിലെ ജാവ് ജയിലില്‍ നടന്ന കൊലപാതകക്കേസില്‍ അവിടെ തടവുകാരായിരുന്നു രണ്ടു പ്രതികള്‍ക്കെതിരെ ഹൈ ക്രിമിനല്‍ കോടതി വിധിച്ച ജീവപര്യന്തം തടവ് കാസേഷന്‍ കോടതി ശരിവെച്ചു.
ഇവര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് ഉത്തരവ്. ശിക്ഷിക്കപ്പെട്ട മൂന്നാമത്തെ പ്രതി ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടയില്‍ മരിച്ചതിനാല്‍ അയാള്‍ക്കെതിരായ ശിക്ഷ ഒഴിവാക്കി.
2023 ഒക്ടോബറില്‍ ജാവ് റീഹാബിലിറ്റേഷന്‍ ആന്റ് റിഫോം സെന്ററിലായിരുന്നു സംഭവം. ഭക്ഷണത്തിന്റ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരു തടവുകാരനെ മറ്റു നാലു തടവുകാര്‍ മാരകമായ ആക്രമിച്ചു എന്നാണ് കേസ്. പിന്നീട് ഇയാള്‍ മരിച്ചു.
ഇതില്‍ മൂന്നു പ്രതികള്‍ക്ക് ഹൈ ക്രിമിനല്‍ കോടതി ജീവപര്യവും തടവ് വിധിച്ചു. ഇതില്‍ ഒരാള്‍ മരിച്ചു. ഈ കേസില്‍ സമര്‍പ്പിക്കപ്പെട്ട അപ്പീലിലാണ് കാസേഷന്‍ കോടതിയുടെ വിധി.
