
മനാമ: ബഹ്റൈനിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സിലെ ആന്റി-നാര്‍ക്കോട്ടിക്സ് ഡയറക്ടറേറ്റും കസ്റ്റംസ് അധികൃതരും ചേര്‍ന്ന് ഒരു എയര്‍ കാര്‍ഗോ കമ്പനിയുമായി സഹകരിച്ച് വ്യത്യസ്ത സംഭവങ്ങളിലായി ഏകദേശം 16 കിലോഗ്രാം മയക്കുമരുന്ന് കൈവശം വെച്ചതിന് വിവിധ രാജ്യങ്ങളില്‍നിന്നുള്ള 19 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവയുടെ മൂല്യം ഏകദേശം 1,13,000 ദിനാറിലധികം വരും.
കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന്, തിരച്ചില്‍, അന്വേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പിടിച്ചെടുത്ത വസ്തുക്കള്‍ കണ്ടുകെട്ടിയതായും നിയമനടപടികള്‍ സ്വീകരിച്ചതായും കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് അറിയിച്ചു.
