
മനാമ: ബ്രിട്ടന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെയ്ത്ത് ഇന്‍ ലീഡര്‍ഷിപ്പ്, ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ 1928 ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കിംഗ് ഹമദ് ലീഡര്‍ഷിപ്പ് ഇന്‍ കോ എക്സിസ്റ്റന്‍സ് പ്രോഗ്രാമിന്റെ രണ്ടാമത്തെ കൂട്ടായ്മയിലേക്കുള്ള രജിസ്ട്രേഷന് കേന്ദ്രം കിംഗ് ഹമദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ കോ എക്സിസ്റ്റന്‍സ് ആന്റ് ടോളറന്‍സ് ആരംഭിച്ചു.
ബഹ്റൈനിലെയും മറ്റ് ജി.സി.സി. രാജ്യങ്ങളിലെയും യുവാക്കളെ സമാധാന സന്ദേശവാഹകരാവാന്‍ പരിശീലിപ്പിക്കുന്നതിന് ആഗോളതലത്തില്‍ വൈദഗ്ദ്ധ്യം പങ്കുവെക്കാന്‍ ലക്ഷ്യമിട്ടാണ് പരിപാടിയെന്ന് ബഹ്റൈന്‍ ഗതാഗത, ടെലികമ്യൂണിക്കേഷന്‍ മന്ത്രിയും സെന്ററിന്റെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ പറഞ്ഞു.
