
മനാമ: പലസ്തീന് രാഷ്ട്രത്തെ അംഗീകരിച്ചുകൊണ്ടുള്ള ബ്രിട്ടന്, കാനഡ, ഓസ്ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളുടെ പ്രഖ്യാപനത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.
അന്താരാഷ്ട്ര നിയമസാധുതയുള്ള പ്രമേയങ്ങള്‍ക്കനുസൃതമായി ദ്വിരാഷ്ട്ര പരിഹാരം കൈവരിക്കാനുള്ള പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും പശ്ചിമേഷ്യയിലെ സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കാനും പലസ്തീന് ജനതയ്ക്ക് അവരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള നിയമാനുസൃത അവകാശം ഉറപ്പുനല്‍കാനുമുള്ള ഒരു സുപ്രധാന ശ്രമമായി രാജ്യം ഇതിനെ കണക്കാക്കുന്നുവെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി പുറപ്പെടുവിച്ച പ്രസ്താവനയില്‍പറഞ്ഞു.
