
തിരുവനന്തപുരം: ഇന്ത്യൻ ഓഹരി വിപണികളിൽ ഇന്ന് ഇടിവ്. സെൻസെക്സ് 450 പോയിന്റിൽ കൂടുതൽ താഴ്ന്നു, നിഫ്റ്റി 25,250 ന് താഴെ. എച്ച്-1ബി വിസ തിരിച്ചടി ഇന്ത്യയിലെ വൻകിട, മിഡ്ക്യാപ് ഐടി ഓഹരികളെ തളർത്തിയ്ട്ടുണ്ട്. നിഫ്റ്റി ഐടി സൂചിക 3 ശതമാനം വരെ ഇടിവിലാണ്. ഐടി ഓഹരികളിലെ വിൽപ്പന സമ്മർദ്ദം സൂചികകളായ നിഫ്റ്റി, സെൻസെക്സ് എന്നിവയിലും പ്രതിഫലിച്ചു, ഇവ ഏകദേശം 0.25 ശതമാനം താഴ്ന്നെങ്കിലും ആദ്യകാല താഴ്ന്ന നിലകളിൽ നിന്ന് കരകയറി.
എച്ച്-1ബി വിസകളുടെ ഒറ്റത്തവണ ചെലവ് യുഎസ് 100,000 ഡോളറായി (88 ലക്ഷം രൂപ) കുത്തനെ ഉയർത്തിയതിനെത്തുടർന്നാണ് ഐടി ഓഹരികൾ കുത്തനെ ഇടിഞ്ഞത്, അടുത്തിടെ ഒരു തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്ന ഐടി മേഖലയില പ്രതിസന്ധിയിലായി . നിഫ്റ്റി 50 സൂചികയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടവരിൽ ടെക്എം, വിപ്രോ, ഇൻഫോസിസ്, എച്ച്സിഎൽടെക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ്. ടെക് മഹീന്ദ്രയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്, ഏകദേശം 4 ശതമാനം ഇടിവ് നേരിട്ടു.
അതേസമ,യം എച്ച്-1ബി വിസ അപേക്ഷകൾക്ക് ഉയർന്ന ഫീസ് പുതിയ അപേക്ഷകൾക്ക് മാത്രമേ ചുമത്തൂ എന്ന് അമേരിക്ക വ്യക്തമാക്കിയത് അനിശ്ചിതത്വം കുറയ്ക്കാൻ സഹായിച്ചതായി ഇന്ത്യയുടെ ഐടി വ്യവസായ സംഘടനയായ നാസ്കോം പറഞ്ഞു. യുഎസിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ, ഇന്ത്യ കേന്ദ്രീകൃത കമ്പനികൾ എച്ച് -1 ബി വിസകളെ ആശ്രയിക്കുന്നത് ഗണ്യമായി കുറച്ചിട്ടുണ്ട്, ഈ മേഖലയ്ക്ക് നേരിയ ആഘാതം മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂവെന്ന് നാസ്കോം പറഞ്ഞു.
