
മനാമ: മൂന്നു കിലോഗ്രാമിലധികം കഞ്ചാവ് സ്യൂട്ട്കേസില്‍ ഒളിപ്പിച്ച് ബഹ്റൈനിലേക്ക് കടത്തിയ കേസില്‍ പ്രതികളായ മൂന്ന് ഏഷ്യക്കാരുടെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.
പ്രതികളുടെ വാദം കേള്‍ക്കുന്നതിനായി കോടതി അടുത്ത സീറ്റിംഗ് സെപ്റ്റംബര്‍ 22ലേക്ക് മാറ്റി. ഒരു ഏഷ്യന്‍ രാജ്യത്തുനിന്ന് കഞ്ചാവാണെന്ന് സംശയിക്കുന്ന ഒരു ഔഷധ ഉല്‍പ്പന്നം പ്രതികള്‍ സ്യൂട്ട്കേസില്‍ ഒളിപ്പിച്ചു വിമാനമാര്‍ഗം ബഹ്റൈനിലേക്ക് കൊണ്ടുവരുന്നുണ്ടെന്ന് കസ്റ്റംസ് അധികൃതര്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. സ്യൂട്ട്കേസ് പരിശോധിച്ച കസ്റ്റംസ് അധികൃതര്‍ ഇവരെ പിടികൂടുകയായിരുന്നു.
സ്യൂട്ട്കേസ് സ്കാന്‍ ചെയ്ത് പരിശോധിച്ചപ്പോള്‍ അതില്‍ ഒരു ഔഷധ ഉല്‍പ്പന്നം കണ്ടെത്തി. പിന്നീട് നടത്തിയ പരിശോധനയില്‍ ഇത് കഞ്ചാവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
