
മനാമ: ബഹ്റൈനിൽ സെപ്റ്റംബർ 22ന് ശരത്കാലത്തിനു തുടക്കമാകും. ക്രമേണ തണുപ്പ് വരും.
ഈ വർഷം ആദ്യമായി 40 ഡിഗ്രിയിൽ നിന്ന് താഴേക്ക് വരുമെന്നാണ് കാലാവസ്ഥ പ്രവചനം. ക്രമേണ തണുപ്പ് കടന്നുവരുന്നതിനൊപ്പം അന്തരീക്ഷ ഈർപ്പം കുറയുകയും ചെയ്യും.
കുറഞ്ഞ താപനില ക്രമേണ 27 ഡിഗ്രിയിലേക്ക് എത്തുമെന്നാണ് ഗതാഗത ടെലി കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിലെ കാലാവസ്ഥ ഡയറക്ടറേറ്റിന്റെ പ്രവചനം. സെപ്റ്റംബർ 25 വരെ രാജ്യത്തുടനീളം വടക്കുപടിഞ്ഞാറും കയറ്റി സജീവമായി തുടരുമെന്ന് കാലാവസ്ഥ ഡയറക്ടറേറ്റ് അറിയിച്ചു. ഇടയ്ക്ക് കാറ്റ് ശക്തമാവും. ഇത് കടലിൽ തിരമാലകൾ ഉയരാനും തുറന്ന സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയരാനും കാരണമായേക്കും.
