
മനാമ: നവംബര്‍ 7, 8 തീയതികളില്‍ ബഹ്റൈനിലെ സാഖിറില്‍ എഫ്.ഐ.എ. ഡബ്ല്യു.ഇ.സി. ബാപ്കോ എനര്‍ജീസ് 8 അവേഴ്സ് ഓഫ് ബഹ്റൈന്‍ 2025 സീസണ്-ഫിനാലേ നടക്കും. പരിപാടിക്ക് ബി.ഐ.സി. ആതിഥേയത്വം വഹിക്കും.

രാജ്യത്തിന്റെ എന്‍ഡുറന്‍സ് റേസിംഗ് സ്പോണ്‍സറായി ബാപ്കോ എനര്‍ജീസ് പത്താം വാര്‍ഷികം ആഘോഷിക്കും.


ഡബ്ല്യു.ഇ.സിയുടെ ഏറ്റവും പുതിയ ഹൈപ്പര്‍കാര്‍, എല്‍.എം.ജിടി. 3 ചാമ്പ്യന്മാരായി കിരീടധാരണം ചെയ്യപ്പെടുന്ന സ്പിരിറ്റ് ഓഫ് ലെ മാന്‍സ് സാഖിറില്‍ സജീവമാകും. ലോക ചാമ്പ്യന്‍ഷിപ്പ് ഇവന്റിനായി ഡബ്ല്യു.ഇ.സി. വാരാന്ത്യ ടിക്കറ്റുകളും ഹോസ്പിറ്റാലിറ്റി പാക്കേജുകളും ഇപ്പോള്‍ അവിശ്വസനീയമായ നിരക്കില്‍ ലഭ്യമാണ്.

അത്യപൂര്‍വമായ സ്റ്റണ്ട് ഷോകള്‍, റോമിംഗ് എന്റര്‍ടെയ്നര്‍മാര്‍ തുടങ്ങിയ തത്സമയ ഷോകളും രസകരമായ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്ന കുട്ടികളുടെ ഔട്ട്ഡോര്‍ ഏരിയ, റേസിംഗ് സിമുലേറ്റര്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടുന്ന വര്‍ണ്ണാഭമായ ഓഫ്-ട്രാക്ക് കുടുംബ വിനോദം നടക്കും.
പരിപാടിയോടനുബന്ധിച്ച് ഗ്രീന്‍ ടിക്കറ്റ് ഇനിഷ്യേറ്റീവില്‍നിന്ന് 5,000 കണ്ടല്‍ മരങ്ങള്‍ സംഭാവന ചെയ്യുന്നതായി ബി.ഐ.സി .പ്രഖ്യാപിച്ചു.

