
ബെൽഗ്രേഡ്: സാമ്പത്തിക, വാണിജ്യ, നിക്ഷേപ, സൈനിക മേഖലകളില്‍ ബഹ്റൈനും സെര്‍ബിയയ്ക്കുമിടയിലുള്ള സഹകരണം ശക്തിപ്പെടുത്താന്‍ ഹമദ് രാജാവിന്റെ മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യങ്ങള്‍ക്കുമുള്ള പ്രതിനിധി ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ സെര്‍ബിയയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തി.
ബെല്‍ഗ്രേഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദിനെ സെര്‍ബിയന്‍ വിദേശകാര്യ മന്ത്രി മാര്‍ക്കോ ഡുറിക്, സെര്‍ബിയയിലെ ബഹ്റൈന്‍ അംബാസഡര്‍ അഹമ്മദ് അബ്ദുറഹ്മാന് അല്‍ സാതി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
