
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ സൂപ്രണ്ടായി തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ച് ഡോ.സുനിൽകുമാർ. സൂപ്രണ്ട് സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡോ.സുനിൽകുമാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് കത്ത് നൽകി. സൂപ്രണ്ട് ആയതോടെ ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്ന് അറിയിച്ചാണ് കത്ത്.
ഡോ.ഹാരിസിന്റെ തുറന്നുപറച്ചിൽ അടക്കം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തുടർച്ചയായി വിവാദങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് സൂപ്രണ്ടിൻ്റെ കത്ത്. ഡോ.ഹാരിസിനെതിര സൂപ്രണ്ടും പ്രിൻസിപ്പാളും നടത്തിയ വാർത്താസമ്മേളനവും വാർത്താസമ്മേളനത്തിനിടെയുള്ള ഫോൺ വിളികളും ഏറെ വിവാദമായിരുന്നു.
