
മനാമ: പുതിയ വിദ്യാഭ്യാസ വർഷാരംഭത്തിനോടനുബന്ധിച്ച് ബഹ്റൈനിലെ പ്രധാന സ്കൂളുകളിൽ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമ സന്ദർശനം നടത്തി.
സ്കൂളുകളിലെ പ്രിൻസിപ്പൽമാർ അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവരുമായി മന്ത്രി സംസാരിച്ചു. ക്ലാസ് മുറികളും അവിടുത്തെ സൗകര്യങ്ങളും അദ്ദേഹം പരിശോധിച്ചു.
വിദ്യാലയങ്ങളുടെ മാനേജ്മെൻ്റ് പ്രതിനിധികളുമായും കുടിക്കാഴ്ച നടത്തിയ അദ്ദേഹം, വിദ്യാഭ്യാസ പ്രവർത്തനങ്ങളെ സഹായിക്കുന്നതു സംബന്ധിച്ച് ചർച്ച നടത്തി. വിജയകരമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്താനാവട്ടെ എന്ന് മന്ത്രി ആശംസിച്ചു.
