തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പും, മാനന്തവാടി രൂപതയുടെ പ്രഥമ പിതാവുമായിരുന്ന ജേക്കബ് തൂങ്കുഴി കാലം ചെയ്തു. പിതാവിന്റെ വേർപാടിൽ അഗാധമായ ദുഃഖവും, വേദനയും, അനുശോചനവും രേഖപ്പെടുത്തി. ബഹ്റൈൻ എ.കെ. സി.സി.
സമൂഹത്തെ സമാധാനത്തിന്റെ തീരത്താണയാൻ പ്രാപ്തമാക്കുന്ന പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന പിതാവിന്റെ വേർപാട് സീറോ മലബാർ സഭയ്ക്കും ആത്മീയ കൂട്ടായ്മയ്കൾക്കും തീരാനഷ്ടമാണെന്ന് ബഹറിൻ എ കെ സി സി ഭാരവാഹികളായ ജീവൻ ചാക്കോയും പോളി വിതയത്തിലും പറഞ്ഞു.
1973 മാർച്ച് ഒന്നിന് മാനന്തവാടി രൂപയുടെ പ്രഥമ മെത്രാനായി നിയമിതനായ മാർ ജേക്കബ് തൂങ്കുഴി പിന്നീട്, താമരശേരിയിലും തൃശൂരിലുമായി ദീർഘകാലം രൂപതകളെ നയിച്ചു. 1997 ഫെബ്രുവരി 15നാണ് തൃശൂർ അതിരൂപത ആർച്ച് ബിഷപ്പായി ചുമതലയേറ്റത്. 2007 മാർച്ച് 18ന് ആർച്ച് ബിഷപ്പ് സ്ഥാനത്തു നിന്ന് വിരമിച്ചു.
ജേക്കബ് തൂങ്കുഴി പിതാവിന്റെ ഓർമ്മകൾക്ക് മുൻപിൽ ഒരുപിടി കണ്ണീർ പൂക്കൾ… ബഹ്റൈൻ A.K.C.C.