
മനാമ: കുവൈത്ത് പൗരത്വം റദ്ദാക്കിയ എല്ലാ ബഹ്റൈനികൾക്കും സ്വതന്ത്രമായി യാത്ര ചെയ്യാൻ സൗകര്യമൊരുക്കുന്നതിനായി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശപ്രകാരം പാസ്പോർട്ടുകൾ പുതുക്കിക്കൊടുത്തു.
കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിക്കാനും അവരുടെ ഐക്യവും ശക്തമായ കുടുംബബന്ധങ്ങളും നിലനിർത്താനുമുള്ള രാജാവിന്റെ പ്രതിബദ്ധത മൂലമാണ് ഈ നിർദ്ദേശം നൽകിയത്.
