
മനാമ: കിഴക്കൻ അറേബ്യയിലെ ക്രിസ്ത്യൻ പുരാവസ്തുക്കളെക്കുറിച്ചും സാംസ്കാരിക പൈതൃകത്തെക്കുറിച്ചും ബഹ്റൈനിൽ ശാസ്ത്ര സെമിനാർ നടത്തി.
ബഹ്റൈൻ നാഷണൽ മ്യൂസിയവും കിംഗ് ഹമദ് ഗ്ലോബൽ സെൻ്റർ ഫോർ കോ എക്സിസ്റ്റൻസ് ആൻ്റ് ടോളറൻസും ചേർന്നാണ് സെമിനാർ സംഘടിപ്പിച്ചത്. ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻ്റ് ആൻ്റിക്വിറ്റീസിലെ പുരാവസ്തു ഡയറക്ടർ ജനറൽ ഡോ. സൽമാൻ അഹമ്മദ് അൽ മുഹാരി, കിംഗ് ഹമദ് ഗ്ലോബൽ സെൻ്റർ ഫോർ കോ എക്സിസ്റ്റൻസ് ആൻ്റ് ടോളറൻസിലെ എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല ഇസ അൽ മുനൈ, ബഹ്റൈനിലും വിദേശത്തുമുള്ള നിരവധി ഉദ്യോഗസ്ഥർ, പുരാവസ്തു ഗവേഷകർ, അക്കാദമിക് വിദഗ്ധർ എന്നിവർ സെമിനാറിൽ സംസാരിച്ചു.
ഗൾഫ് മേഖലയിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്ത്യൻ പൈതൃകാവശിഷ്ടങ്ങളിലൊന്നാണെന്ന് വിശ്വസിക്കെപ്പെടുന്ന മുഹറഖിലെ സമാഹീജ് പുരാവസ്തു മേഖലയിൽ ഒരു സന്ദർശനവും സെമിനാറിൻ്റെ ഭാഗമായി നടന്നു.
