
മനാമ: മോഡേൺ നോളേജ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി കാപ്പിറ്റൽ ഗവർണറേറ്റ് ജെത്തൂർ ബഹ്റൈനുമായി സഹകരിച്ച് ഗതാഗത സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
കാപ്പിറ്റൽ ഗവർണർ ഷെയ്ഖ് ഖാലിദ് ബിൻ ഹമൂദ് അൽ ഖലീഫ, സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങൾ, അദ്ധ്യാപകർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അടക്കം പലരുമായും സഹകരിച്ച് കാപ്പിറ്റൽ ഗവർണറേറ്റ് ആരംഭിച്ച സമഗ്ര പരിപാടിയുടെ ഭാഗമായാണിത്. സുരക്ഷിതമായ റോഡ് മുറിച്ചുകടക്കൽ, ട്രാഫിക് സിഗ്നലുകൾ പാലിക്കൽ, വിദ്യാർത്ഥികളിൽ ഇത്തരം ശീലങ്ങൾ വളർത്തിയെടുക്കുന്നതിൽ സ്കൂളുകളുടെയും കുടുംബങ്ങളുടെയും പങ്ക് എന്നിവ സംബന്ധിച്ച് പരിപാടിയിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ഉദ്യോഗസ്ഥൻ ലാമ അൽ ഹമ്മദി പ്രഭാഷണം നടത്തി.
