
മനാമ: ബഹ്റൈന്‍ ഇന്ത്യന്‍ ക്ലബ്ബ് പ്രസിഡന്റായി ജോസഫ് ജോയ് തെരഞ്ഞെടുക്കപ്പെട്ടു. 2025-2027ലെ ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പത്ത് സ്ഥാനങ്ങളിലേക്കായി 20 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. രണ്ട് സ്ഥാനങ്ങള്‍ നേരത്തെ എതിരില്ലാതെ പ്രഖ്യാപിക്കപ്പെട്ടിരുന്നു.
തെരഞ്ഞെംടുപ്പ് ഫലം വിജയികള്‍, പരാജയപ്പെട്ടവര്‍ എന്ന ക്രമത്തില്‍. ബ്രാക്കറ്റില്‍ ലഭിച്ച വോട്ട്.

പ്രസിഡന്റ്: ജോസഫ് ജോയ് (281), കാസിയസ് കാമിലോ പെരേര (234).
വൈസ് പ്രസിഡന്റ്: വളപ്പില്‍ മല്ലായി വിദ്യാധരന് (372), ജോഷ്വ മാത്യു പൊയാനില്‍ (144).
ജനറല്‍ സെക്രട്ടറി: അനില്‍കുമാര്‍ ആര്. (355), ജോബ് എം.ജെ. (160).
അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി: മനോജ് കുമാര്‍ എം. (313), അബ്ദുള്ളക്കുട്ടി അബ്ബാസ് (205).
ട്രഷറര്‍: ദേശികന്‍ സുരേഷ് (285), റെയ്സണ്‍ വര്‍ഗീസ് (226).
അസിസ്റ്റന്റ് ട്രഷറര്‍: സി. ബാലാജി (389), വിന്‍സെന്റ് ഡേവിഡ് സെക്വീര (125).
എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി: ശങ്കര സുബ്ബു നന്ദകുമാര്‍ (എതിരില്ലാതെ).
അസിസ്റ്റന്റ് എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി: വിനു ബാബു എസ്. (267), ജോമി ജോസഫ് (246).
ബാഡ്മിന്റണ്‍ സെക്രട്ടറി: ബിനു പാപ്പച്ചന് (339), ശങ്കര്‍ ജി. (179).
ഫുട്ബോള്‍, ക്രിക്കറ്റ്, ഹോക്കി സെക്രട്ടറി: റെമി പ്രസാദ് പിന്റോ (എതിരില്ലാതെ).
ടെന്നീസ് സെക്രട്ടറി: അനൂബ് ഗോപാലകൃഷ്ണന് (304), ഡോ. ഷിനോയ് അല്‍ഫോണ്‍സ് (212).
ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി: സി.എ. ഷാജിമോന്‍ (315), സുരേഷ് ലക്ഷ്മണന് (201).
വെള്ളിയാഴ്ച ഇന്ത്യന്‍ ക്ലബ്ബില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 520 പേര് വോട്ട് ചെയ്തു. പോളിംഗ് വൈകുന്നേരം 6ന് അവസാനിച്ചു. തുടര്‍ന്ന് വോട്ടെണ്ണല്‍ നടന്നു. രാത്രി 9.30ഓടെ റിട്ടേണിംഗ് ഓഫീസര്‍ ഉല്ലാസ് കാരണവര്‍ ഫലം പ്രഖ്യാപിച്ചു.
പുതിയ പ്രസിഡന്റ് പുതിയ കമ്മിറ്റി അംഗങ്ങളെ അഭിനന്ദിച്ചു.
തെരഞ്ഞെടുപ്പ് മികച്ച രീതിയില്‍ നടത്തിയതിന് റിട്ടേണിംഗ് ഓഫീസര്‍ ഉല്ലാസ് കാരണവര്‍, തെരഞ്ഞെടുപ്പ് ഓഫീസര്‍മാരായ അനില്‍ കുമാര്‍ സി, ആനന്ദ് ലോബോ എന്നിവരെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അഭിനന്ദിച്ചു.
