
മനാമ: കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ഗെയിമുകള്‍ വാങ്ങിക്കൊടുക്കുന്ന രക്ഷിതാക്കള്‍ അവയുടെ ഉള്ളടക്കം പരിശോധിക്കണമെന്ന് ബഹ്റൈനിലെ ഹിദ് പോലീസ് സ്റ്റേഷന് മേധാവി കേണല്‍ ഡോ. ഉസാമ ബഹര്‍ നിര്‍ദ്ദേശിച്ചു.
ഇത്തരം ഗെയിമുകളുടെ പ്രായപരിധിയും പരിശോധിക്കണം. ഗെയിമുകളില്‍ അശ്ലീലം, ചൂതാട്ടം, അനുചിത വസ്ത്രധാരണവും ലഹരി മരുന്നുകളുടെ ഉപയോഗവും സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ടന്നും അദ്ദേഹം സമൂഹമാധ്യമത്തിലെ അല്‍ അമന് ഷോയില്‍ പറഞ്ഞു.
നിരീക്ഷിക്കാന്‍ എളുപ്പമാകുന്ന തരത്തില്‍ ഗെയിമിംഗ് ഉപകരണങ്ങളും സ്ക്രീനും വീട്ടില്‍ തുറന്ന സ്ഥലങ്ങളില്‍ വെക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
