
മനാമ: ബഹ്റൈനിലെ സനദില്‍ ആസ്റ്റര്‍ ഫാമിലി ആന്റ് ക്രോണിക് ഡിസീസ് ക്ലിനിക്കുകള്‍ ആരംഭിച്ചു.
ഡോ. ഷെര്‍ബാസ് ബിച്ചു, മനീഷ് ജെയിന് എന്നിവരുള്‍പ്പെടെയുള്ള എക്സിക്യൂട്ടീവുകള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സമഗ്രമായ രോഗീ പരിചരണത്തിന് ആസ്റ്റര്‍ എല്ലായ്പ്പോഴും മുന്‍ഗണന നല്‍കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.
ഇവിടുത്തെ മെഡിക്കല്‍ സംഘത്തില്‍ ഫാമിലി മെഡിസിന് സ്പെഷ്യലിസ്റ്റുകളായ ഡോ. യൂസഫ് അല്താഹൂ, ഡോ. അഫാന് അബ്ദുല്ല എന്നിവര്‍ ഉള്‍പ്പെടുന്നു.
ആരോഗ്യ അപകടസാധ്യതകള്‍ നേരത്തെ കണ്ടെത്തുന്നതു മുതല്‍ വിട്ടുമാറാത്ത രോഗങ്ങളുടെ ദീര്‍ഘകാല ചികിത്സ വരെ എല്ലാ പ്രായക്കാര്‍ക്കും സമഗ്രമായ സേവനങ്ങള്‍ ഇവിടെയുണ്ടാകും. ചികിത്സയിലും മുന്‍കരുതല്‍ പരിചരണത്തിലും രോഗികളെ സഹായിക്കാന്‍ ഡിജിറ്റല്‍ ആരോഗ്യ ഉപകരണങ്ങളും മൊബൈല്‍ ആപ്ലിക്കേഷനുകളും സജ്ജമാക്കുമെന്നും ക്ലിനിക് അധികൃതര്‍ അറിയിച്ചു.
